Sunday, November 18, 2012



Sunday, September 25, 2011

ചൂട്ട കറി

ചൂട്ട - പേടിക്കേണ്ട ഇത് മീന്‍ തന്നെ. പയ്യന്നൂര്‍ ഭാഗത്ത്‌ കരി മീനിനെ ആണ് ചൂട്ട എന്ന് വിളിക്കുന്നത്‌ . 

കഴുകി വെടുപ്പാക്കി കഷ്ണങ്ങള്‍ ആക്കിയ ചൂട്ട   - 4 
മുളക് പൊടി - 2 ടേബിള്‍ സ്പൂണ്‍
മല്ലി പൊടി - 4 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍ പൊടി - 1 /2 ടേബിള്‍ സ്പൂണ്‍
കുരുമുളക് പൊടി - 1 /2 ടേബിള്‍ സ്പൂണ്‍
സവാള നീളത്തില്‍ അരിഞ്ഞത് - 1 
വെളുത്തുള്ളി ചതച്ചത് - 6 അല്ലി 
വെളിച്ചെണ്ണ - 2  ടി സ്പൂണ്‍  

തയ്യാര്‍ ആക്കുന്ന വിധം 
മുളക് പൊടിയും മല്ലി പൊടിയും ചീന ചട്ടിയില്‍ 2  മിനിറ്റ് നേരം ചൂടാക്കുക. 
ചൂട് ആറിയ ശേഷം മുകളില്‍ പറഞ്ഞ ചേരുവ കാല്‍ ഗ്ലാസ്‌ വെള്ളം  ചേര്‍ത്ത്  മിക്സിയില്‍ അരച്ചു എടുക്കുക. 

ഇതും ചൂട്ടയും മേല്‍ പറഞ്ഞ ചേരുവകളും മണ്‍ ചട്ടിയില്‍ ഇടുക. ഇതില്‍ കുറച്ചു വെള്ളവും ആവശ്യത്തിനു ഉപ്പും ചേര്‍ത്ത് അടച്ചു വെച്ച് വേവിക്കുക. 

7 മുതല്‍ 10 മിനിറ്റ്നു   ശേഷം വെളിച്ചെണ്ണ തൂകി കറി വേപ്പിലയും ഇട്ടു  വാങ്ങി വെയ്ക്കുക















sleep


test

test